മഴ⛈️☔
ഞാൻ കണ്ട ഏറ്റവും വലിയ പ്രതിഭാസം. പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിക്കും ഒരു പ്രതീക്ഷയുണ്ട്. തന്റെ വരവും കാത്തിരിക്കുന്ന മണ്ണിനെ കെട്ടിപുണരാമെന്ന്. ഇതൊരു പ്രണയമാണ്, തന്റെ വരവും കാത്തിരിക്കുന്ന പ്രിയ സഖിയെ ഒരുനൊക്കു കാണാൻ ദൂരങ്ങൾ താണ്ടി, മരച്ചില്ലകൾക്കിടയിലൂടെ പെയ്തിറങ്ങുന്ന ആത്മാർത്ഥമായ പ്രണയം. അവർക്കു സാക്ഷിയായി ഇലകളും, പൂക്കളും. അവർ തമ്മിൽ ഒന്നിക്കുന്ന ഇടത്തു കാർമേഘങ്ങൾ ഇല്ലാതാവുന്നു. ഇതാണ് മണ്ണിന്റെ മണമുള്ള യഥാർത്ഥ പ്രണയം..........
Comments
Post a Comment